ചലച്ചിത്ര താരം കൊച്ചുപ്രേമന്‍ (കെ.എസ് പ്രേംകുമാര്‍) അന്തരിച്ചു

Spread the love
തിരുവനന്തപുരം : ചലച്ചിത്ര താരം കൊച്ചുപ്രേമന്‍ (കെ.എസ് പ്രേംകുമാര്‍) അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 200ഓളം സിനിമകളില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ മികച്ച ഹാസ്യ- സ്വഭാവ നടനായിരുന്നു. 1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തെ പേയാട് ആയിരുന്നു ജനനം. കലാരാമത്തില്‍ ശിവരാമന്‍ ശാസ്ത്രി – ടി.എസ് കമലം എന്നിവരാണ് മാതാപിതാക്കള്‍. തിരുവനന്തപുരം എം ജി കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്‌സ് അടക്കമുള്ള നാടക ട്രൂപ്പുകളുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. 1996ല്‍ ദില്ലിവാല രാജകുമാരനിലൂടെയാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് അഭിനയിച്ചത്. സിനിമ – സീരിയല്‍ താരം ഗിരിജ പ്രേമനാണ് ഭാര്യ. പി.ജി ഹരികൃഷ്ണന്‍ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *