*സെനഗലും നെതർലൻഡ്സും പ്രീക്വാർട്ടറിൽ; ഖത്തറും , ഇക്വഡോറും പുറത്ത്*
ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ
‘സമനില തെറ്റിച്ച്’ തകർപ്പൻ വിജയത്തോടെ
ആഫ്രിക്കൻ കരുത്തരായ സെനഗൽ
പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം.
മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് സെനഗൽ
പ്രീക്വാർട്ടർ ഉറപ്പിച്ചത്. സെനഗലിനായി ഇസ്മയില സാർ (44, പെനൽറ്റി), കാലിഡു കൂളിബാലി (70)
എന്നിവർ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ഗോൾ മോയ്സസ് കയ്സെഡോ (67) നേടി.
മറ്റൊരു മത്സരത്തിൽ ഖത്തറിനെ രണ്ടു
ഗോളുകൾക്കു കീഴടക്കി നെതർലൻഡ്സ്
പ്രീക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടാം ജയത്തോടെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ്
നെതർലൻഡ്സിന്റെ മുന്നേറ്റം. രണ്ടു വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് മത്സരങ്ങൾ
പൂർത്തിയാക്കിയ നെതർലൻഡ്സിന് ഏഴു
പോയിന്റുണ്ട്. മൂന്നാം മത്സരവും തോറ്റ
ആതിഥേയർ ഒരു പോയിന്റും
സ്വന്തമാക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ
പുറത്തായി