മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഭക്ഷണം കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, മുന്‍ മന്ത്രി കെ സി ജോസഫ്, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ സന്ദര്‍ശിച്ചു.