ഇടുക്കിയിൽ കടയിൽ നിന്നും പണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ
ഇടുക്കിയിൽ കടയിൽ നിന്നും പണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ
ഇടുക്കിയിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്ന് ആരോപണം പൊലീകാരന് സസ്പെൻഷൻ. പീരുമേട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ സാഗർ പി മധുവിനെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് നടപടി. പാമ്പനാറിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്നാണ് ആരോപണം.
പണം നഷ്ടപ്പെടുന്നത് പതിവായതോടെ കടയുടമ കടയിലെത്തുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ കടയിലെത്തിയ പൊലീസുകാരന്‍ 1000 രൂപ മോഷ്ടിക്കാന്‍ ശ്രമിച്ചു. കടയുടമ ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടുകയായിരുന്നു. ആളുകള്‍ കൂടിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. 5000 രൂപ നല്‍കുകയും ചെയ്തു.
കടയുടമ പരാതി നല്കാത്തതിനാൽ കേസ് എടുത്തിട്ടില്ല. പൊലീസ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് ആണ് സാഗർ. മുന്‍പ് കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. അന്ന് മുതലാണ് പൊലീസുകാരന്‍ കടയില്‍ സ്ഥിരമായി എത്താന്‍ തുടങ്ങിയത്. കടയിലെത്തിയ പൊലീസുകാരന്‍ നാരങ്ങാവെള്ളം എടുക്കാന്‍ ആവശ്യപ്പെട്ടു. കടയുടമ ഇതെടുക്കാന്‍ തിരിഞ്ഞ സമയമാണ് പതിവുപോലെ പണപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്നത്.