ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മുണ്ടക്കയം സ്വദേശി അറസ്റ്റില്‍
ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന കോട്ടയം എരുമേലി കണ്ണിമല സ്വദേശി വെണ്‍മാന്തറ ഷിബുക്കുട്ടനെ പാലക്കാട് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ എംപി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എംപിയുടെ ഫോണില്‍ വിളിച്ച് സ്ഥിരം അസഭ്യം പറയുന്ന ഇയാളെ കഴിഞ്ഞദിവസം പുലര്‍ച്ചയാണ് പാലക്കാട് എസ്.പി വിശ്വനാഥ്.ആര്‍ ഐപിഎസ്, ആലത്തൂര്‍ ഡിവൈഎസ്പി അശോകന്‍.ആര്‍, വടക്കഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആദം ഖാന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ എസ്.സുധീഷ് കുമാര്‍ കെ.വി, എഎസ്‌ഐ.അബ്ദുള്‍ നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്.ഡി.നായര്‍, സജിത്, സിവില്‍ പോലീസ് ഓഫീസര്‍ അഫ്‌സല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം കോട്ടയം തുമരംപാറയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.