സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ
കൊച്ചി: രണ്ട് സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ബിജെപി അധ്യാപകസംഘടന നേതാവിനെതിരെ കൂടുതൽ പരാതികൾ ഉണ്ടാകാതിരിക്കാൻ ബിജെപി-ആർഎസ്എസ് പ്രാദേശിക നേതാക്കൾ സമ്മർദം ചെലുത്തുന്നെന്ന് റിപ്പോർട്ട്. ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) സംസ്ഥാന സെക്രട്ടറിയും ബിജെപി-ആർഎസ്എസ് പ്രവർത്തകനുമായ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ വളയൻചിറങ്ങര മുണ്ടയ്ക്കൽ എം ശങ്കറിനെ (37) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്‌കൂളിൽനിന്ന് ശങ്കറിന്റെ അതിക്രമത്തിന് ഇരയായ വിദ്യാർഥിനി കൂട്ടുകാരികളോടൊപ്പം പ്രധാനാധ്യാപകനോടാണ് വിവരം പറഞ്ഞത്. പ്രധാനാധ്യാപകൻ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയും. തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.