പത്തനംതിട്ട ചിറ്റാറിൽ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് താഴ്ചയിലേക്ക് കൂപ്പു കുത്തി
ചിറ്റാറിൽ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് താഴ്ചയിലേക്ക് കൂപ്പു കുത്തി
ചൊവാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.വടശേരിക്കര-ആങ്ങംമൂഴി റോഡില്‍ ചിറ്റാര്‍-86ന സമീപമായിരുന്നു അപകടം.
ആങ്ങംമൂഴിയില്‍ നിന്നും പത്തനംതിട്ട വഴി പത്തനാപുരത്തേക്ക് സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസ് സുല്‍ത്താനാണ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്.
കനത്ത മഴയില്‍ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് കരുതുന്നു.
സ്‌കൂളുകളില്‍ ഇന്നലെ ക്ലാസുകളില്ലാത്തതിനാല്‍ ബസിനുള്ളില്‍ യാത്രക്കാര്‍ നന്നെ കുറവായിരുന്നു.
പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും അഗ്നി ശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് സ്ത്രീകളടക്കം നാലോളം പേര്‍ക്കാണ് സാരമായി പരിക്കേറ്റത്. വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു