മലപ്പുറത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി മമ്പാടന്‍ മൊയ്തീന്റെ മകള്‍ അഷ്ന ഷെറിന് ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്ന ഷെറിനെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കുടുംബവഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുകയായിരുന്ന ഭര്‍ത്താവ് അഷ്നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. അഷ്ന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു.