അപൂര്‍വ്വയിനം പിങ്ക് വജ്രം ലേലത്തില്‍ വിറ്റു. 18 കാരറ്റ് വജ്രം 232 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
ജനീവ: അപൂര്‍വ്വയിനം പിങ്ക് വജ്രം ലേലത്തില്‍ വിറ്റു. 18 കാരറ്റ് വജ്രം 232 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ജനീവയില്‍ നടന്ന ലേലത്തില്‍ ഏഷ്യയില്‍ നിന്നുള്ള വ്യാപാരിയാണ് പിങ്ക് വജ്രം സ്വന്തമാക്കിയത്. ഇത് വരെ വിറ്റഴിച്ചതില്‍ ഏറ്റവും വലിയ പിയര്‍ ആകൃതിയിലുള്ള പിങ്ക് വജ്രമാണ് ലേലത്തിന് എത്തിയിരുന്നത്.
ബ്രസീലില്‍ ഖനനം ചെയ്ത ഫോര്‍ച്യൂണ്‍ പിങ്കിന് 25 മില്യണ്‍ മുതല്‍ 35 മില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. 18.18 കാരറ്റ് മൂല്യമുള്ള പിങ്ക് വജ്രം ഏഷ്യയിലെ ഭാഗ്യ സംഖ്യയായി കണക്കാക്കപ്പെട്ടിരുന്നതായി ലേലം നടത്തിയ ക്രിസ്റ്റീസ് ജുവല്ലറി ഡിപാര്‍ട്ട്മെന്റ് ഹെഡ് മാക്സ് ഫേസെറ്റ് പറയുന്നു. ഈ 18.18 കാരറ്റ് മൂല്യമുള്ള പിങ്ക് വജ്രം അഭിവൃദ്ധി കൊടുവരുമെന്നാണ് വിശ്വാസം എന്നും പറയപ്പടുന്നു. ജനീവയിലെ ക്രിസ്റ്റീസ് ലക്ഷ്വറി വീക്ക് വില്‍പ്പനയുടെ ഭാഗമായ ഹോട്ടല്‍ ഡെസ് ബെര്ഗൂസില് നടന്ന വില്‍പ്പനയിലാണ് ഫോര്‍ച്യൂണ്‍ പിങ്ക് വജ്രം ലേലം ചെയ്യപ്പെട്ടത്.
എന്താണ് പിങ്ക് വജ്രം
പിങ്ക് വജ്രങ്ങള്‍ ചില സ്ഥലങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ,മാത്രമല്ല ആഗോള വിപണിയില്‍ ഏറ്റവും ഡിമാന്ഡുള്ളവയുമാണ് ഇവ. ഫോര്‍ച്യൂണ്‍ പിങ്ക് പോലെയുള്ളവ അപൂര്‍വമായ വജ്രങ്ങളില്‍ ഒന്നാണ്, ഇളം പിങ്ക് ഷെയ്ഡില് ആണിവ കാണപ്പെടുന്നത്, നിറം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
പിങ്ക് വജ്രത്തിന് മൂല്യവും ഒപ്പം അതുമായി ബന്ധപ്പെട്ടു നിലക്കുന്ന വിശ്വാസങ്ങളും അതിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. ഇതിനു മുന്‍പ് ഹോങ്കോങ്ങില്‍453.2 മില്യണ്‍ ഡോളറിന് പിങ്ക് വജ്രം ലേലം ചെയ്യപ്പെട്ടിരുന്നു. പിങ്ക് വജ്രം നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിലയാണ് ഇത് പിങ്ക് സ്റ്റാര്‍ എന്നറിയപ്പെടുന്ന വജ്രം ഹോങ്കോങ്ങില്‍ 71.2 മില്യണ്‍ ഡോളറിന് വിറ്റതാണ് പിങ്ക് വജ്രത്തിന്റെ വില്‍പ്പനയിലെ ലോക റെക്കോര്‍ഡ്.