നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു.
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പമുണ്ടായി. നേപ്പാള്‍ അതിര്‍ത്തിയോടടുത്തുള്ള ഉത്തരാഖണ്ഡിലെ Pithoragarh ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലെ ദോതി ജില്ലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.
ഉത്തരേന്ത്യയിലെ ഡല്‍ഹി, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ രാത്രി 1.58നാണ് ഭൂചലനം ഉണ്ടായത്. റിക്റ്റര്‍ സ്‌കയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂനിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഡല്‍ഹിയില്‍ 10 സെക്കന്റില്‍ ഏറെ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമാകുന്ന വിവരം.