ഷാരോണിനെ വധിക്കാന്‍ കോളേജില്‍ വെച്ച് ജ്യൂസില്‍ 50 ഡോളോ ഗുളിക കലര്‍ത്തി നല്‍കിയെന്നു ഗ്രീഷ്മ.

Spread the love

തിരുവനന്തപുരം: ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.
ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ ഷാരോണ്‍ ഈ കെണിയില്‍ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയെ കോളേജില്‍ കൊണ്ടുപോയി തെളിവെടുക്കും.
അതേസമയം വധക്കേസില്‍ പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്‌നാട് നെയ്യൂരില്‍ ഷാരോണ്‍ പഠിച്ച കോളേജിലും പ്രതിയെ ഇന്ന് തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ആകാശവാണിയില്‍ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനേയും നെയ്യാറ്റിന്‍കര കോടതി ഇന്നലെ വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു.
പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയുമായി മൂന്നാംദിനമാണ് തെളിവെടുപ്പ് നടത്തുന്നത്. രാമവര്‍മ്മന്‍ചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് അന്വേഷണസംഘം ത!ൃപ്പരപ്പിലെത്തുന്നത്. ഷാരോണ്‍ ചികിത്സയിലിരിക്കേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് സിഐയെ കൂടി അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി തുടരന്വേഷണവും പരിഗണനയിലുണ്ട്. അതിനിടെ ഷാരോണ്‍ രാജ് ബിഎസ്‌സി റേഡിയോളജി എഴുത്ത് പരീക്ഷയില്‍ വിജയിച്ചെന്ന വിവരം സുഹൃത്തുക്കള്‍ വഴി കുടുംബത്തിന് കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *