കുളത്തൂപ്പുഴയില്‍ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം.
കൊല്ലം: കുളത്തൂപ്പുഴയില്‍ ജുമാമസ്ജിദിലെ ഉസ്താദിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കുളത്തുപ്പുഴ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുളത്തുപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഉസ്താദ് സഫീര്‍ സെയിനിയെ ആണ് ഇന്നലെ രാത്രി11മണിയോടെ യുവാക്കള്‍ കാറുകൊണ്ട് ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗള്‍ഫില്‍ പോകുന്നതിനു തൊട്ടുമുമ്പേ വീട്ടില്‍ നേര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവാവ് ഉസ്താദിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു,എന്നാല്‍ യാത്രാമധ്യേ അപരിചിതരായ മറ്റു നാല് യുവാക്കള്‍കൂടി വാഹനത്തില്‍ കയറിയതില്‍ പന്തികേട്‌തോന്നിയ ഉസ്താദ് വാഹനത്തില്‍ നിന്നും ഇറങ്ങിഓടുകയായിരുന്നു. കാറുമായി പിന്തുടര്‍ന്ന് വന്ന യുവാക്കള്‍ഉസ്താദിനെവാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളില്‍ കാര്‍കൊണ്ടിടിക്കുന്നത് വ്യക്തമാണ്. കാറിന്റെ ബോണറ്റില്‍ വീണ ഉസ്താദ് പിന്നീട് കടയുടെ തിണ്ണയിലേക്ക് തെറിച്ചു വീഴുന്നതും കാണാം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പള്ളി ഭാരവാഹികളും ഉസ്താദുീ കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കി.കുളത്തുപ്പുഴക്ക് സമീപത്തുള്ള മൈലം മൂട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.