കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മേയര്‍ ആര്യ രാജേന്ദ്രന്‍ നഗരസഭാ ഓഫീസിലെത്തി.
നിയമന കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മേയര്‍ ആര്യ രാജേന്ദ്രന്‍ നഗരസഭാ ഓഫീസിലെത്തി. മറ്റൊരു വഴിയിലൂടെയാണ് മേയര്‍ ഓഫീസിനുള്ളില്‍ പ്രവേശിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് മേയര്‍ നഗരസഭയില്‍ എത്തിയത്.
സിപിഐഎം കൗണ്‍സിലര്‍മാരുടെ സഹായത്തോടെയാണ് മേയര്‍ നഗരസഭയില്‍ പ്രവേശിച്ചത്. മേയര്‍ മറ്റൊരു വഴിയിലൂടെ നഗരസഭാ ഓഫീസില്‍ പ്രവേശിച്ചതോടെ പ്രതിപക്ഷം കൂകിവിളിച്ചു. നഗരസഭയുടെ അകത്തും പുറത്തുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.