ഷാരോണ്‍ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും.
പാറശാല: ഷാരോണ്‍ വധക്കേസ് തമിഴ്‌നാടിന് കൈമാറിയേക്കും. മാറ്റിയില്ലെങ്കില്‍ വിചാരണയില്‍ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം ലഭിച്ചു. കൃത്യം നടന്ന സ്ഥലത്തില്‍ സാങ്കേതികത്വം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ചാര്‍ജ് ഷീറ്റ് തമിഴ്‌നാട് പൊലീസിനെ മുന്‍ നിര്‍ത്തി സമര്‍പ്പിക്കണമെന്നും എജി നിയമോപദേശം നല്‍കി.
ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോണ്‍ രാജ് എന്നയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുന്നത്. ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഷാരോണ്‍ രാജ് മരിക്കുകയായിരുന്നു.