ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ വായോധികൻ കുഴഞ്ഞു വീണു മരിച്ചു.
എരുമേലി :ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ വായോധികൻ കുഴഞ്ഞു വീണു മരിച്ചു.എരുമേലി തുമരംപാറ കോവളം വീട്ടിൽ വിജയൻ (63) ആണ് മരിച്ചത്
കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിൻ്റെ വയറിംഗ് പൂർണമായും തകർന്നു ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിജയൻ അടുത്ത ദിവസം ബൈപാസ് ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പുള്ള ടെസ്റ്റുകൾ നടത്തിയ ശേഷം വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ അടിച്ച ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ കുഴഞ്ഞു വീണത്.