നിയമം ലംഘിച്ച് കല്യാണയാത്ര; കെസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
തൊടുപുഴ: നിയമം ലംഘിച്ച് കല്യാണയാത്ര കെസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. അബദ്ധം സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കെ എസ് ആര് ടി സി ഡ്രൈവര്‍ റഷീദ് പറഞ്ഞു. ബസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് ഇന്ന് ഹാജരായി വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരുന്നു.
ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു. ഇക്കാര്യത്തില്‍ ഡ്രൈവര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിന്റെ ആര് ടി ഒ ഷോയി വര്‍ഗീസ് പറഞ്ഞു.അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആര്‍ടിസി ബസാണ് മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്.
കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് ഇടുക്കി അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ എസ് ആ!ര്‍ സി ബസിനെ സിനിമയിലേതുപോലെ അണിയിച്ചൊരുക്കിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.