വിയ്യൂർ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ചു നല്കാന്‍ ശ്രമം.

Spread the love

തൃശ്ശൂർ : വിയ്യൂർ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാര്‍ഡ് എത്തിച്ചു നല്കാന്‍ ശ്രമം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലില്‍ സിം നൽകാൻ ശ്രമിച്ചത്. ഖുറാനിൽ ഒളിപ്പിച്ചാണ് സിം കടത്താൻ ശ്രമിച്ചത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്.

ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. സിം കാര്‍ഡ് ആരുടെ പേരിലാണ് എടുത്തത് എന്ന കാര്യമടക്കം പരിശോധിച്ച് വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *