മുഖ്യമന്ത്രിയുടെ വിദേശപര്യടനം അറിയിച്ചില്ലന്നാരോപിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയത് ഭരണത്തലവനായ തന്നെ അറിയിക്കാതെയാണെന്നാരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. മേലധികാരിയെന്ന നിലയിലാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തിന്റെ പകര്‍പ്പും നല്‍കി. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലേക്കെത്തി.
വിദേശയാത്രയ്ക്കു പോകുന്നതിനുമുമ്പും വന്നശേഷവും സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയ്ക്ക് തന്നെ മുഖ്യമന്ത്രി യാത്രക്കാര്യം അറിയിച്ചില്ല. ഇത് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകും