ഇടുക്കിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്
ഇടുക്കി: ഇടുക്കിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്. കട്ടപ്പനക്ക് സമീപം വഴവരയിൽ ആണ് അപകടം നടന്നത്. തൊടുപുഴയ്ക്ക് പോയ ഫാൽക്കൺ എന്ന സ്വകാര്യ ബസും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കാറിനെ മറികടക്കുന്നതിനിടെ വലത് വശം ചേർന്ന് ലോറിയെത്തിയതാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.