ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ മജലെങ്കയില്‍ നിന്നുള്ള കാന്‍ എന്ന 61 കാരന് 88ാം വിവാഹത്തിന് ഒരുങ്ങുന്നു.
ജക്കാര്‍ത്ത: രണ്ടാം വിവാഹവും മൂന്നാം വിവാഹവും എല്ലാം ഇപ്പോള്‍ സര്‍വസാധാരണമായി കണ്ടുവരുന്ന കാര്യങ്ങളാണ്. എന്നാല്‍, 88 വട്ടം വിവാഹം കഴിക്കുക എന്നത് ഒരു റെക്കോഡ് തന്നെയായിരിക്കും. ആര്‍ക്കും അത്രകണ്ട് വിശ്വസിനീയമല്ലാത്ത സംഭവം ദക്ഷിണേഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയിലാണ് നടന്നിരിക്കുന്നത്.
ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ മജലെങ്കയില്‍ നിന്നുള്ള കാന്‍ എന്നുപേരായ 61കാരനാണ് 88ാം വിവാഹത്തിന് ഒരുങ്ങുന്നത്. അതേസമയം, ഇത്തവണ മുന്‍ഭാര്യയെ തന്നെയാണ് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ട്രിബ്യൂണ്‍ ന്യൂസാാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്രയധികം വിവാഹം കഴിച്ചതിനാല്‍ തന്നെ കാനനെ ‘പ്ലേബോയ് കിങ്ങ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. 61 കാരനായ അദ്ദേഹം ഒരു കര്‍ഷകനാണ്. സ്ത്രീയെ തന്റെ അടുത്തേക്ക് വരുന്നത് നിരസിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ ഭാര്യയുമായി പിരിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം ഇപ്പോഴും ശക്തമാണെന്നാണെന്നും അതിനാല്‍ തന്നെയാണ് വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത് എന്നും ഇയാള്‍ പറയുന്നു. വെറും ഒരുമാസം മാത്രമാണ് ഇരുവരുടേയും ദാമ്പത്യബന്ധം മുന്നോട്ടുപോയൊള്ളു.
14ാം വയസിലായിരുന്നു ആദ്യ വിവാഹം കഴിഞ്ഞത്. വിവാഹസമയത്ത് ആദ്യഭാര്യയ്ക്ക് ഇയാളേക്കാള്‍ രണ്ട് വയസ് അധികമായിരുന്നു. എന്നാല്‍, ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല.
അന്നത്തെ മോശം മനോഭാവം കാരണം രണ്ട് വര്‍ഷത്തിന് ശേഷം ഭാര്യയുമായി വിവാഹമോചനം നേടുകയായിരുന്നു. അതേസമയം, എന്താണ് മോശം അനുഭവം എന്ന് അദ്ദേഹം മലായ് മെയിലിനോട് പറഞ്ഞില്ല.
ഈ സംഭവത്തിന് പിന്നാലെയാണ് കൂടുതല്‍ സ്ത്രീകളെ പ്രണയിക്കുവാനും വിവാഹം കഴിക്കുവാനും തോന്നിയത്. അതിന് വേണ്ടി ആത്മീയജ്ഞാനം നേടുകയും ചെയ്തു. എന്നാല്‍, തന്നെ വിശ്വസിച്ചുവന്ന സ്ത്രീകള്‍ക്ക് നല്ലതല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭാര്യമാരുടെ വികാരങ്ങളെ ചൂഷണം ചെയ്യാനോ മുറിവേല്പിക്കാനോ ഉദ്ദേശിക്കുന്നില്ല.
അവരുടെ വികാരങ്ങള്‍ക്കൊപ്പം കളിക്കാനും ഞാന്‍ വിസമ്മതിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. അധാര്മ്മികതയില് ഏര്‍പ്പെടുന്നതിനുപകരം ഞാന്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരെ മോശമായി ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് അവരെ വിവാഹം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാനിന്റെ 87 വിവാഹങ്ങളില്‍ നിന്ന് എത്ര കുട്ടികളുണ്ടെന്ന് ഒരു വിവരവുമില്ല.