ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കർ ഭീകരന്‍റെ വധശിക്ഷ സുപ്രീം കോടതി തള്ളി.
ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് തനിക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
രണ്ട് സൈനികർ ഉൾപ്പെടെ മൂന്നുപേര്‍ മരിച്ച ആക്രമണമായിരുന്നു 2000-ലെ ചെങ്കോട്ട ആക്രമണക്കേസ്. ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന ഹര്‍ജി സ്വീകരിച്ച കോടതി. ഇത് പരിശോധിച്ചപ്പോഴും മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖിന്‍റെ കുറ്റം തെളിഞ്ഞതായി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
കീഴ്ക്കോടതി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവയ്ക്കുകയും. പുനഃപരിശോധനാ ഹർജി തള്ളുകയും ചെയ്യുന്നു എന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. 2000 ഡിസംബർ 22 ന് ചെങ്കോട്ടയിൽ പ്രവേശിച്ച ഭീകരന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അന്ന് വെടിവയ്പ്പ് നടത്തിയ ഭീകരില്‍ ഒരാളാണ് മുഹമ്മദ് ആരിഫ്.