യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍.
വാഗമണ്‍: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രേരണക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. വാഗമണ്‍ കോലാഹലമേട് ശങ്കുശേരില് ശരത് ശശികുമാര്‍ (31) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈ 12നാണ് ശരത്തിന്റെ വീട്ടില്‍ ഭാര്യ രമ്യ (ശരണ്യ 28) ജീവനൊടുക്കിയത്. ഗാര്ഹികപീഡനത്തെത്തുടര്ന്നാണു ശരണ്യ മരിച്ചതെന്നു പരാതി ഉയര്‍ന്നിരുന്നു. ശരത്തില്‍ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി അന്വേഷണത്തില്‍ വെളിപ്പെട്ടെന്നു പൊലീസ് പറഞ്ഞു.
ഒരു വര്‍ഷം മുന്‍പാണു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. ശരത്തിന്റെ ആദ്യ ഭാര്യയും ജീവനൊടുക്കുകയായിരുന്നു.