പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി.

Spread the love

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി.പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിക്കും. ഇടത് യുവജന സംഘടനകളുള്‍പ്പെടെ ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം വച്ചത്
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ എഐവൈഎഫ്, ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടത് യുവജന സംഘടനകള്‍ പോലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ നയത്തിന് എതിരാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന വിമര്‍ശനവും മുന്നണിയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതു ചട്ടക്കൂടുണ്ടാക്കുന്നത് സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം വിശദമായ ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *