കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും മ്യൂസിയത്ത് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതും ഒരാളെന്ന് പൊലീസ്.
തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ കയറിയതും മ്യൂസിയത്ത് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതും ഒരാളെന്ന് പൊലീസ്. സൈബര്‍ പരിശോധനയിലാണ് കണ്ടെത്തല്‍. പ്രതിയെ കുറിച്ച് സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പല സംഘങ്ങളായി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് കുറവന്‍കോണത്തെ വീട്ടില്‍ അജ്ഞാതന്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതല്‍ പ്രതി വീടിന്റെ പരിസരത്തുണ്ടായിരുന്നു. അ!ര്‍ദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്റെ മുകള്‍നിലയിലേക്കുള്ള ഗേറ്റിന്റെയും മുകള്‍നിലയിലെ ഗ്രില്ലിന്റെയും പൂട്ടുതകര്‍ത്തത്. ജനലും തകര്‍ക്കാന്‍ ശ്രമിച്ചു. മൂന്നര വരെ ഇയാള്‍ ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നാലെയാണ് മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആള്‍തന്നെയല്ലേ ഇതെന്ന സംശയം ബലപ്പെട്ടത്.