രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികള്‍.
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികള്‍. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എല്‍പിജിയുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം കൊമേഴ്സ്യല്‍ എല്‍പിജിയുടെ സിലിണ്ടറിന് 115.50 രൂപ കുറഞ്ഞു.
ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്ത് എണ്ണ കമ്പനികള്‍ വില കുറച്ചിരിക്കുന്നത്. 2022 ജൂണിന് ശേഷം ഏഴാമത്തെ തവണയാണ് വാണിജ്യ എല്‍പിജി വില കുറയ്ക്കുന്നത്. 19 കിലോ വാണിജ്യ സിലിണ്ടറിന് ഏഴു തവണയായി 610 രൂപയാണ് കുറഞ്ഞത്.