കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.ടി. വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. മമ്മൂട്ടിക്ക് കേരളപ്രഭ.

Spread the love

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.ടി. വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ക്കാണ് കേരള പ്രഭ പുരസ്‌കാരം.
ഡോ. സത്യഭാമാദാസ് ബിജു(ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം സമ്മാനിക്കും. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ. നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിന് നാമനിര്‍ദേശം നല്‍കിയത്.

പുരസ്‌കാര ജേതാക്കള്‍

കേരള ജ്യോതി
എം.ടി. വാസുദേവന്‍ നായര്‍ (സാഹിത്യം)

കേരള പ്രഭ
ഓംചേരി എന്‍.എന്‍. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സര്‍വീസ്)
ടി. മാധവമേനോന്‍ (സിവില്‍ സര്‍വീസ്, സാമൂഹ്യ സേവനം)
മമ്മൂട്ടി (കല)

കേരള ശ്രീ
ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമന്‍ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരന്‍ (ശാസ്ത്രം, സാമൂഹ്യ സേവനം)
വൈക്കം വിജയലക്ഷ്മി (കല)

Leave a Reply

Your email address will not be published. Required fields are marked *