കണ്ണൂര്‍ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.
ഇരുട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോയും ബലാത്സംഗ കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായുള്ള ബന്ധം മറയാക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
ഇന്നലെ രാവിലെയാണ് വയറുവേദനയുമായാണ് അമ്മയ്ക്കൊപ്പം പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ് കുഞ്ഞിന് ജന്മം നല്കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.