തുലാവര്‍ഷം തമിഴ്നാട്ടില്‍ എത്തി; കേരളത്തില്‍ നാളെ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തുലാവര്‍ഷം തമിഴ്നാട്ടില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലും ആന്ധ്രയുടെ തീരദേശത്തും മണ്‍സൂണ്‍ എത്തി. കേരളത്തില്‍ തുലാവര്‍ഷം നാളെ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ആറു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലര്‍ട്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കന്‍ ജില്ലയില്‍ അലര്‍ട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്.
തമിഴ്നാട്ടില്‍ പ്രധാനമായും വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലത്താണ് മഴ ലഭിക്കുന്നത്. വര്‍ഷത്തില്‍ ലഭിക്കുന്നതിന്റെ 48 ശതമാനം മഴയാണ് ഈ സീസണില്‍ ശരാശരി ലഭിക്കുക