മറ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജിസ്റ്റ​ർ ചെ​യ്ത ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്നി​ന​കം കേ​ര​ള​ത്തി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റണം.

Spread the love

സംസ്ഥാനത്ത് നി​കു​തി അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജിസ്റ്റ​ർ ചെ​യ്ത ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്നി​ന​കം കേ​ര​ള​ത്തി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന ടാ​ക്സേ​ഷ​ൻ നി​യ​മ പ്ര​കാ​ര​മു​ള്ള കേ​ര​ള​ത്തി​ലെ നി​കു​തി അ​ടയ്ക്ക​ണ​മെ​ന്നും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റു​ക​യോ അ​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ നി​കു​തി അ​ട​യ്ക്കു​ക​യോ ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ ​യ്യേ​ണ്ട വാ​ഹ​ന​ങ്ങ​ൾ 2021ലെ ​ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റ് ആ​ൻ​ഡ് ഓ​ത​റൈ​സേ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം നാഗ​ലാ​ൻ​ഡ്, ഒ​ഡീ​ഷ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ഓ​ൾ ഇ​ന്ത്യ ടൂ​റി​സ്റ്റ് പെർ​മി​റ്റ് എ​ടു​ത്ത് ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

Leave a Reply

Your email address will not be published. Required fields are marked *