വയനാട്ടിലെ ചീരാൽ ഗ്രാമത്തിൽ ഭീതിവിതച്ച കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി.
വയനാട്ടിലെ ചീരാൽ ഗ്രാമത്തിൽ ഭീതിവിതച്ച കടുവ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. പഴൂർ ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
ഒരു മാസമായി ജനവാസകേന്ദ്രത്തിൽ തമ്പടിച്ചിരുന്ന കടുവയാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവ 13 കന്നുകാലികളെ ആക്രമിച്ചിരുന്നു. അതിൽ ഒമ്പത് എണ്ണം ചത്തിരുന്നു. കടുവയെ പേടിച്ച് ജനം പതിവുയാത്രകൾ പോലും ഒഴിവാക്കിയിരുന്നു.
ചീരാൽ മാത്രമല്ല വയനാടിന്റെ മറ്റു ഭാഗങ്ങളും കടുവാഭീതിയിലായിരുന്നു. മീനങ്ങാടി, അമ്പലവയൽ, പുൽപള്ളി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലും കടുവകളയിറങ്ങിയിരുന്നു. ജില്ലയിൽ പലയിടത്തായി അടുത്തിടെ കടുവകൾ കൊന്നത് 24 വളർത്തുമൃഗങ്ങളെയാണ്.