വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു.

Spread the love

ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്ത സ്‌കെയിലിൽ നേരിയ കുറവു വരുത്തിയാണ് ജല അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറക്കിയത്. ശമ്പളം 2021 ഏപ്രിൽ 1 മുതൽ പരിഷ്‌കരിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച 2019 മുതൽ ജല അതോറിറ്റിയിലും പുതുക്കിയതു തന്റെ ഇടപെടൽ കാരണമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ശമ്പള കുടിശിക അടുത്ത ഏപ്രിൽ 1, ഒക്ടോബർ 1, 2024 ഏപ്രിൽ 1, ഒക്ടോബർ 1 എന്നീ തീയതികളിൽ 4 ഗഡുക്കളായി പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും.
2021 ഏപ്രിൽ 1 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള 7% ക്ഷാമബത്ത കുടിശിക അടുത്ത മാസം പിഎഫിൽ ലയിപ്പിക്കും. 2024 മാർച്ച് 31 വരെ ഇതു പിഎഫിൽ നിന്നു പിൻവലിക്കാനാകില്ല. അതിനു ശേഷം 2025 ഏപ്രിൽ 1 വരെ പകുതി തുകയേ പിൻവലിക്കാനാകൂ. തുടർന്നു നിയന്ത്രണമില്ല.

പിഎഫ് അക്കൗണ്ട് ഇല്ലാത്തവർക്കും ക്ലോസ് ചെയ്തവർക്കും ശമ്പള പരിഷ്‌കരണ, ക്ഷാമബത്ത കുടിശികകൾ പണമായി നൽകും. കോർപറേഷൻ മേഖലയിൽ 10%, ജില്ലാ ആസ്ഥാനങ്ങളിലെ മുനിസിപ്പാലിറ്റികളിൽ 8%, മറ്റു മുനിസിപ്പാലിറ്റികളിൽ 6%, പഞ്ചായത്തുകളിൽ 4% എന്ന നിരക്കിൽ വീട്ടുവാടക അലവൻസ് നൽകും. ക്വാർട്ടേഴ്‌സ് ഉള്ളവർക്കു വീട്ടു വാടക അലവൻസില്ല. ജല അതോറിറ്റിയുടെ ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന 50,200-1,12,800 ശമ്പള സ്‌കെയിലോ അതിനു മുകളിലോ വാങ്ങുന്നവരിൽ നിന്ന് 2% വീട്ടുവാടക ഈടാക്കും. അലവൻസുകൾ ഈ മാസം മുതൽ വർധിക്കും. എന്നാൽ മുൻകാല പ്രാബല്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *