കാടാംകോട് ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി.
പാലക്കാട്: കാടാംകോട് ഫ്ലാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. നെന്മാറ സ്വദേശി സുനിതയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഫ്‌ലാറ്റിന്റെ മുകളില്‍ നിന്നും വീട്ടമ്മ താഴോട്ടുചാടുകയായിരുന്നെന്ന്
ഫ്‌ലാറ്റ് നിവാസികള്‍ പറഞ്ഞു.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടമ്മ മുകളില്‍ നിന്ന് വീഴുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. വീട്ടമ്മ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.