അഫ്ഗാനിസ്താനില്‍ ഹുക്ക നിരോധിച്ച് താലിബാന്‍ സര്‍ക്കാര്‍.

Spread the love

ടെഹ്‌റാന്‍: അഫ്ഗാനിസ്താനില്‍ ഹുക്ക നിരോധിച്ച് താലിബാന്‍ സര്‍ക്കാര്‍. ഷീഷ എന്നറിയപ്പെടുന്ന ഹുക്ക ലഹരിവസ്തുവാണെന്നും ഇത് ഇസ്ലാമിക നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തിലാണ് നിലവില്‍ ഹുക്ക നിരോധിച്ചിരിക്കുന്നത്. നിയമം രാജ്യം മുഴുവന്‍ നടപ്പാക്കുമോ എന്നതില്‍ വ്യക്തതയില്ല.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് പുതിയ തീരുമാനം. തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിരോധനത്തിനു പിന്നാലെ ഹെറാത്ത് പ്രവിശ്യയിലെ നിരവധി ഷീഷ കഫേകള്‍ അടച്ചുപൂട്ടി. വലിയൊരു വിഭാഗം സാധാരണക്കാരുടെ വരുമാനവും ഇതോടെ വഴിമുട്ടി. ഹുക്ക സൗകര്യമുള്ള റെസ്റ്ററന്റുകളില്‍ ആള്‍ത്തിരക്ക് കുറഞ്ഞതോടെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയുമുണ്ട്. ഹുക്ക നിരോധനത്തെത്തുടര്‍ന്ന് ഹെറാത്ത് പ്രവിശ്യയില്‍ മാത്രം ഏതാണ്ട് 2,500 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *