വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി.
വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് 8 സ്വകാര്യബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി. മണ്ണാർക്കാട് നടന്ന പരിശോധനയിലാണ് നടപടി. എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ യുടെ നേതൃത്വത്തിലാണ് നടപടി എടുത്തത്. പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ കർശന വാഹന പരിശോധനയാണ് മോട്ടോർവാഹന വകുപ്പ് നടത്തുന്നത്. കെഎസ്ആർടി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളുടെ ഫിറ്റ്നെസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. വേഗപ്പൂട്ടിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്നും നടപടി സ്വീകരിച്ചിരുന്നു.
നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.