കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം.
കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകരും സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റമുട്ടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്ഐഒ എംഎസ്എഫ് സംഘടനകളുടെ കൂട്ടായ്മയായ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് വൈശാഖിന്റെ റൂമിന് തീയിട്ടു. മലബാറീസ് എന്ന കൂട്ടായ്മയാണ് റൂമിന് തീയിട്ടതെന്ന് എസ്എഫ്ഐ ആരോപിച്ചു. എന്നാല്‍ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവര്‍ത്തകര്‍ ഇത് നിഷേധിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് തീയിട്ടതെന്ന് വിദ്യാര്‍ത്ഥി കമ്മ്യൂണിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ കയറി മര്‍ദിക്കുകയായിരുന്നു. എസ്എഫ്ഐ ആഹ്വാനം ചെയ്യുന്ന സമരപരിപാടികളെ പിന്തുണയ്ക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും വിദ്യാര്‍ത്ഥി കമ്മ്യൂണിറ്റി ആരോപിച്ചു.