ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയോട് ഇന്ന് ഹാജരാകേണ്ടന്ന് പൊലീസ്.
ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയോട് ഇന്ന് ഹാജരാകേണ്ടന്ന് പൊലീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇന്നും ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് എൽദോസിനോട് ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചത്.
എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയുമായി പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കോവളം ഗസ്റ്റ് ഹൗസിയും സൂയിസൈഡ് പോയിൻ്റിലും ഉള്‍പ്പെടെ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. കേസിൽ എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കാനായി സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുക്കുന്നതിനിടെയാണ് തെളിവെടുപ്പ്. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.