അമേരിക്കയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

Spread the love

അമേരിക്കയിലെ മിസോറിയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ അധ്യാപികയും വിദ്യാര്‍ഥിയും ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആക്രമിയും ഉള്‍പ്പെടുന്നു.സെന്റ് ലൂയിസിലുള്ള സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് ഹൈസ്‌ക്കൂളിലാണ് സംഭവം. 20കാരനായ അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.

ആക്രമിയുടെ തോക്ക് ലോക്കായ സമയമാണ് പോലീസ് ഇയാളെ വെടിവച്ചത്. അക്രമിയുടെ പേര് വിവരങ്ങളോ സ്‌കൂളുമായുള്ള ഇയാളുടെ ബന്ധമോ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *