മുണ്ടക്കയം പെരുവന്താനത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
മുണ്ടക്കയം പെരുവന്താനത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിലെ താമസക്കാരിയായ സുശീല (48) ആണ് മരിച്ചത്.രാവിലെ 8.15 ഓടെയായിരുന്നു അപകടം. മരിച്ച സുശീല സ്കൂട്ടറിൽ ഭർത്താവ് അലക്സാണ്ടർക്കൊപ്പം മകളുടെ വീട്ടിലേയ്ക്ക് പോകും വഴിയാണ് പെരു വന്താനം ചുഴുപ്പിന് സമീപം അപകടത്തിൽ പെട്ടത്.ബസുമായി കൂട്ടിയിടിച്ച സ്കൂട്ടറിൽ നിന്ന് ഇരുവരും തെറിച്ച് വീഴുകയായിരുന്നു. സുശീല ബസിനടിയിലേയ്ക്കും, ഭർത്താവ് എതിർവശത്തേയ്ക്കുമാണ് വീണത്. ബസിനടിയിയിൽപെട്ട സുശീലയുടെ മുകളിലൂടെ ടയർ കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു.