എംഎൽഎ എൽദോസ് കുന്നപ്പിള്ളി തിരിച്ചെത്തി
കൊച്ചി: പീഡന പരാതിയെ തുടർന്ന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തിരിച്ചെത്തി. രണ്ടാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
നിലപാട് കോടതിയിയോടു പറഞ്ഞിട്ടുണ്ടെന്ന് എല്‍ദോസ് പ്രതികരിച്ചു. ‘‘ഞാൻ നിരപരാധിയാണ്. അത് തെളിയിക്കും. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഏതു വകുപ്പുവേണമെങ്കിലും ചുമത്താം. കോടതിയില്‍ പരിപൂർണ വിശ്വാസമുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വിളിച്ചു സംസാരിച്ചു. വിഷയത്തിൽ പാർട്ടിക്കു വിശദീകരണം നൽകി. ഒളിവിൽ പോയിട്ടില്ല. കോടതിക്കു മുന്നിൽ എന്റെ അപേക്ഷ ഉണ്ടായിരുന്നു. നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂർത്തിയാക്കും. ഇനി പാർട്ടിയാണു തീരുമാനിക്കേണ്ടത്. ഞാൻ മൂടുപടത്തിൽ ജീവിക്കുന്ന ആളല്ല’’– അദ്ദേഹം പറഞ്ഞു.