നടന്‍ ബാലയുടെ രണ്ടാം വിവാഹവും പരാജയപ്പെട്ടു
നടന്‍ ബാലയുടെ രണ്ടാം വിവാഹവും പരാജയപ്പെട്ടു, നടന്‍ വിവാഹമോചനത്തിലേക്ക് എത്തിയെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം വലിയ ആഘോഷമായിട്ടാണ് ഡോക്ടറായ എലിസബത്തുമായിട്ടുള്ള ബാലയുടെ രണ്ടാം വിവാഹം. മാസങ്ങളോളം വാർത്തകളിൽ നിറഞ്ഞ് നിന്ന താരവിവാഹം വളരെ പെട്ടെന്ന് അവസാനിപ്പിച്ചിരിക്കുകയാണ്.
ആഴ്ചകളായി ബാലയുടെ കുടുംബ ജീവിതത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതിലൊരു വ്യക്തത താന്‍ വൈകാതെ വരുത്തുമെന്ന് നടന്‍ പറഞ്ഞിരുന്നു. ആദ്യ കുടുംബവും രണ്ടാമത്തെതും അതേ അവസ്ഥയില്‍ തന്നെ എത്തിയെന്നും അതിന് എല്ലാവരോടും നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ നടന്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
രാവിലെ ഷൂട്ടിനെത്തി. ഞാന്‍ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. ഒരു കാര്യം പറയാന്‍ വന്നതാണ്. കുടുംബ ജീവിതത്തില്‍ ഒരു പ്രാവിശ്യം തോറ്റ് പോയാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയാം. രണ്ട് പ്രാവിശ്യം തോറ്റ് പോയാല്‍ നമ്മുക്ക് നമ്മളെ കുറിച്ച് തന്നെ ഒരു സംശയം വരും. ഇന്നെനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. മാധ്യമങ്ങളോട്, വളരെ നന്ദി പറയുന്നു. രണ്ടാമതൊരു തവണ കൂടി എന്നെ ഇങ്ങനെ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്’ ബാല പറയുന്നു.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ബാലയും എലിസബത്തും ഒന്നിക്കുന്നത്. വിവാഹക്കാര്യം നടന്‍ വളരെ രഹസ്യമാക്കി വെച്ചെങ്കിലും ഇത് പുറത്ത് വന്നു. പിന്നീട് സെപ്റ്റംബറില്‍ നടന്‍ ഔദ്യോഗികമായി വിവാഹ വിരുന്ന് സംഘടിപ്പിക്കുകയും വിവാഹക്കാര്യം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. ശേഷം ബാലയുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും വന്ന് ചേര്‍ന്നു
ആദ്യ വിവാഹജീവിതം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന നടന്‍ രണ്ടാമതൊരു ജീവിതത്തിലേക്ക് പ്രതീക്ഷകളോടെയാണ് എത്തുന്നത്. എന്നാല്‍ അതും തകര്‍ന്നെന്ന വിവരം ആരാധകരെ പോലും വേദനയിലാക്കിയിരിക്കുകയാണ്.