കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന് മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി
പോലീസുകാരന് മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി
കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന് മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി. പരാതി പിന്‍വലിക്കണമെന്ന കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് മോഷണക്കേസ ഒത്തുതീര്‍പ്പായത്. കേസില്‍ ഐ.പി.സി. 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പോലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇടുക്കി എ.ആര്. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ പി.വി. ഷിഹാബിനെതിരെയാണ് മാങ്ങ മോഷ്ടിച്ചതിന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരുന്നത്. സെപ്റ്റംബര്‍ 28-ന് പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ചത്. കടയുടെ മുന്നില്‍വെച്ചിരുന്ന പെട്ടിയില്‍നിന്ന് ഇയാള്‍ മാങ്ങകള്‍ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു