മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമായ ലീഡുമായി മുന്നില്‍. ഖാര്‍ഗെ ഇതുവരെ 4000 വോട്ടുകള്‍ നേടി.

Spread the love

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍ര് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമായ ലീഡുമായി മുന്നില്‍. ഖാര്‍ഗെ ഇതുവരെ 4000 വോട്ടുകള്‍ നേടി. തരൂരിന് 500 ലേറെ വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ കാര്‍ഗെ ക്യാമ്പ് വിജയാഹ്ലാദം ആരംഭിച്ചു.

വ്യാപക ക്രമക്കേട് നടന്ന ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്ന തരൂര്‍ ക്യാമ്പിന്റെ പരാതി പരിഗണിച്ച തെരഞ്ഞെടുപ്പ് സമിതി, അവിടെ നിന്നുള്ള വോട്ടുകള്‍ മറ്റു വോട്ടുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയില്ല. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് തരൂര്‍ ടീം ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ മുഴുവനും അസാധുവാക്കണമെന്ന് ശശി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തെളിവും തരൂര്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിക്ക് അയച്ചിട്ടുണ്ട്. വോട്ടെടുപ്പിനെക്കുറിച്ച് പരാതി നല്‍കിയെന്ന് തരൂരിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സല്‍മാന്‍ സോസ് സ്ഥിരീകരിച്ചു.

ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ അവസാനം മാത്രമാകും എണ്ണുക. ഖാ‍​ർ​ഗെയ്ക്ക് കിട്ടുന്ന വോട്ടുകൾ 4500 കഴിഞ്ഞാൽ മാത്രമേ യുപിയിലെ വോട്ടുകൾ എണ്ണു. 1200ഓളം വോട്ടാണ് യുപിയിൽ നിന്നുള്ളത്. വോട്ടിങ് സമയത്ത് വോട്ട‍ർ പട്ടികയിൽ പേരില്ലാത്തവരും ലക്നൗവിൽ വോട്ട് ചെയ്തുവെന്നും, ബാലറ്റ് പെട്ടി സീൽ ചെയ്ത രീതി ശരിയല്ലെന്നും ശശി തരൂ‍ർ പരാതിയായി ഉന്നയിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. കഴിഞ്ഞ തവണ സോണിയാഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്രപ്രസാദിന് ആകെ 94 വോട്ടുകള്‍ മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *