കേരള സര്‍വ്വകലാശാല മുന്‍ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു.
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മുന്‍ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുര ത്താണ് താമസം. സംസ്ഥാനത്തു സര്‍വ്വകലാശാലകളില്‍ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്‌ഐ വിളനിലത്തിനെതിരെ സമരം നടത്തി. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മതിയായ യോഗ്യത ഉണ്ടെന്നു ശരി വെക്കുകയായിരുന്നു. അന്യാധീനമായ സര്‍വകലാശാല ഭൂമി തിരിച്ചു പിടിക്കാന്‍ ശ്രമിച്ചതിനെതിരെ സിപിഎമ്മും വിളനിലത്തിനെതിരെ രംഗത്തു വന്നിരുന്നു