ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ
കൊച്ചി: ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. കേസിൽ കോട്ടയം സ്വദേശിയായ കഞ്ഞിക്കുഴി അരുണ്‍ എം തോമസിനെ പോലീസ് പിടികൂടി. മത്സരത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനെ ഇയാൾ കയറിപിടിക്കുകയായിരുന്നു.
ഉദ്യോഗസ്ഥ ഇത് ചോദ്യം ചെയ്തപ്പോള്‍ അരുണ്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാരിയുടെ കൈ വളച്ചൊടിക്കുകയും ചെയ്തു. എന്നാല്‍ ഇത് കണ്ട മറ്റൊരു പൊലിസ് ഉദ്യോഗസ്ഥന്‍ അരുണിനെ പിടികൂടുകയും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പാലാരിവട്ടം പൊലീസ് കേസ് എടുത്തു.