കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂർത്തിയായി. കേരളത്തിൽ 95 .66 % പോളിങ് രേഖപ്പെടുത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂർത്തിയായി. കേരളത്തിൽ 95 .66 % പോളിങ് രേഖപ്പെടുത്തി. കേരളത്തിലെ വോട്ടർ പട്ടികയിൽ ആകെ 310 പേരുള്ളതില്‍ 294 പേര് വോട്ട് ചെയ്തു. എന്നാൽ ഒളിവിലായിരുന്ന എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാൻ എത്തിയില്ല.
കണ്ണൂരിൽ നിന്നുള്ള സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. പേരിലെ സാങ്കേതിക പ്രശ്നമായിരുന്നു കാരണം. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ ( ആൻഡമാൻ), നെയ്യാറ്റിൻകര സനൽ (തമിഴ്നാട്), ജോൺസൺ ഏബ്രഹാം (കർണാടക), രാജ്മോഹൻ ഉണ്ണിത്താൻ (തെലങ്കാന.) ഹൈബി ഈഡൻ എന്നിവര്‍ അതത് സ്ഥലങ്ങലില്‍ വോട്ട് ചെയ്തു.
വോട്ടവകാശം ഉണ്ടായിരുന്ന ആര്യാടൻ മുഹമ്മദ്, പുനലൂർ മധു, പ്രതപവർമ തമ്പാൻ എന്നിവര്‍ മരിച്ചു.കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. .ടി.എച്ച് മൂസ്ത്ഫ, വയലാർ രവി, പിപി തങ്കച്ചന്, കേ.പി വിശ്വനാഥന് എന്നിവരടക്കം 9 പേര് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല