എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയെ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Spread the love

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയെ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണനയിലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ഇന്നോ നാളെയോ എംഎല്‍എയുടെ വിശദീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയുടേത് സ്ത്രീപക്ഷ നിലപാട് അതില്‍ ഉറച്ച് നിക്കുന്നുവെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ പീഡനപരാതിയില്‍ മാതൃകപരമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ചിന്തന്‍ ശിവിരത്തില്‍ പ്രഖ്യാപിച്ചത് പോലെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ദോസില്‍ നിന്നും വിശദീകരണം തേടും. സിപിഎം ചെയ്യുന്നത് പോലെ കമ്മീഷനെ വെച്ച് ആരോപിതനെ കുറ്റവിമുക്തനാക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വാര്‍ത്തകളില്‍ വരുന്നത് പോലെ കെപിസിസി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
എല്‍ദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നല്‍കണമെന്നും സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *