മുച്ചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കല്‍ കോളേജിനായി 12 പേര്‍ ദശദിന സത്യാഗ്രഹത്തില്‍ പങ്കാളികളായി.
കല്‍പ്പറ്റ: മുച്ചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കല്‍ കോളേജിനായി 12 പേര്‍ ദശദിന സത്യാഗ്രഹത്തില്‍ പങ്കാളികളായി.മടക്കിമല വയനാട് മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി കലക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന ദശദിന സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിവസമാണ് 12 ഭിന്നശേഷിക്കാര്‍ സത്യാഗ്രഹമിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കിടയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കമല്‍ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. കര്‍മ്മ സമിതി വൈസ് ചെയര്‍മാന്‍ ഗഫൂര്‍ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഇ.പി. ഫിലിപ്പ് ക്കുട്ടി സമര ഭടന്‍മാര്‍ക്ക് ഹാരാര്‍പ്പണം നടത്തി, സുലോചന രാമകൃഷ്ണന്‍, റോയ് സെബാസ്റ്റ്യന്‍ ,ഇക്ബാല്‍ മുട്ടില്‍ ,സി.പി..അഷ്‌റഫ് , വിജയന്‍ മടക്കി മല തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ പഞ്ചായത്തു കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു.