പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍ തുടരുന്നു.

Spread the love

പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവില്‍ തുടരുന്നു. അതിനിടെ എംഎല്‍എയ്‌ക്കെതിരെ നടപടി കടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. എംഎല്‍എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച്ചയാണ് എംഎല്‍എയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി അധ്യാപിക രംഗത്തെത്തിയത്. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവില്‍ എല്‍ദോസിനെതിരെ കേസെടുത്തിരിക്കുന്നത്. പീഡനകേസ് മുറുകിയതോടെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലാണ്. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കി. പൊതുപരിപാടികളി റദ്ദാക്കുകയും ചെയ്തു. രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം എല്‍ എയെ നേരിട്ട് ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ല. എല്‍ദോസ് എവിടെയെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. അതിനിടെ താന്‍ തെറ്റു ചെയതിട്ടില്ലെന്ന് വ്യക്തമാക്കി കുന്നപ്പിള്ളി ഫേയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.

എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി പൊലീസ് ഇന്ന് എംഎല്‍എ യുടെ ഭാര്യയില്‍ നിന്ന് മൊഴിയെടുക്കും. പരാതിക്കാരിയായ യുവതി എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചെന്നാണ് എംഎല്‍എയുടെ ഭാര്യയുടെ പരാതി. ഈ ഫോണ്‍ ഉപയോഗിച്ച് എംഎല്‍എയ്ക്ക് എതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. പൊലീസ് ഇന്നലെ വിളിപ്പിച്ചിരുന്നെങ്കിലും പരാതി സംബന്ധിച്ച് മൊഴി നല്‍കാന്‍ എംഎല്‍എയുടെ ഭാര്യ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *