ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആണ്‍കുട്ടി 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 17കാരന്‍ പോലീസ് കസ്റ്റഡിയില്‍.
ചെന്നൈ: 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 17കാരന്‍ പോലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആണ്‍കുട്ടി താലി കെട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത ശേഷം ആണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വൈദ്യപരിശോധനയ്ക്ക് പെണ്‍കുട്ടിയെ വിധേയയാക്കി.
ബസ് സ്റ്റാന്‍ഡില്‍ വെച്ച് താലികെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ എസ്.സി / എസ്.ടി ആക്ട് പ്രകാരം ഒരളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.