സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത ബസ് കണ്ടക്ടർക്ക് യുവാവിന്റെ ക്രൂര മർദ്ദനം.
മലപ്പുറം: സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത ബസ് കണ്ടക്ടർക്ക് യുവാവിന്റെ ക്രൂര മർദ്ദനം. എടപ്പാളിൽ നിന്ന് സർവീസ് നടത്തുന്ന ഹരിപ്രിയ ബസിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
സ്ത്രീകൾക്ക് റിസർവ് ചെയ്ത സീറ്റിലിരിക്കുന്ന യുവതിയുടെ അടുത്തു വന്നിരുന്ന ചെറുപ്പക്കാരനോട് യുവതിയും കണ്ടക്ടറും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനെ തുടർന്ന് യുവാവ് കണ്ടക്ടറെ മർദിക്കുകയായിരുന്നു.